Thiruvambady

തിരുവമ്പാടിയിൽ കുരിശിന്റെ വഴി നടത്തി

തിരുവമ്പാടി: ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ കുരിശിന്റെ വഴി നടത്തി. ദേവാലയത്തിൽ ആരംഭിച്ച് ടൗൺ ചുറ്റി നടത്തിയ കുരിശിന്റെ വഴി ദേവാലയത്തിൽ സമാപിച്ചു.

ദേവാലയത്തിൽ രാവിലെ നടന്ന പീഡാനുഭവ അനുസ്മരണ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് നാല് മണിക്കാണ് കുരിശിന്റെ വഴി നടത്തിയത്. ഇടവക വികാരി ഫാ.തോമസ് നാഗപറമ്പിൽ, അസി. വികാരിമാരായ ഫാ.ജിതിൻ പന്തലാടിക്കൽ, ഫാ.ജോമൽ കോന്നൂർ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button