Thiruvambady

വിഷ്ണുവിന്റെ അഖിലേന്ത്യാ പര്യടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു

തിരുവമ്പാടി: “ലഹരിയാവാം യാത്രകളോട്” എന്ന ആപ്തവാക്യവുമായി തിരുവമ്പാടി പൊന്നാങ്കയം സ്വദേശി വിഷ്ണു രാജ് നടത്തുന്ന അഖിലേന്ത്യാ ബുള്ളറ്റ് യാത്ര തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച രാവിലെ 9:30ന് പൊന്നാങ്കയം സ്കൂൾ ജംഗ്ഷനിൽ വച്ച് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച രണ്ടുമാസം നീണ്ടുനിൽക്കുന്ന യാത്രയിൽ സമ്പൂർണ ഭാരത പര്യടനമാണ് വിഷ്ണു നടത്തുന്നത്.

പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ വിഷ്ണുവിൻറെ ഭാരത പര്യടന യാത്രയ്ക്ക് പിന്തുണയുമായി നാട്ടുകാരും, സുഹൃത്തുക്കളും ഒപ്പമുണ്ട്. ആഘോഷപൂർവം നടത്തിയ യാത്രയയപ്പ് ചടങ്ങിൽ നാട്ടുകാരും സുഹൃത്തുക്കളും അടക്കം നൂറിലധികം പേർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button