Kodiyathur

കൊടിയത്തൂർ കോട്ടമ്മൽ കോളനിയിൽ പൂർത്തികരിച്ച ഡ്രൈനേജ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണ് ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ കോട്ടമ്മൽ കോളനിയിൽ പൂർത്തികരിച്ച ഡ്രൈനേജ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നദീറ എം.കെ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ഫസൽ കൊടിയത്തൂർ, കെ.പി അബ്ദുറഹിമാൻ, റഫീഖ് കുറ്റിയോട്ട്, റിനീഷ് കളത്തിങ്ങൽ, ടി.ടി അബ്ദുറഹിമാൻ, ഇ കുഞ്ഞിമായിൻ, കെ അബ്ദുല്ല, ഷീന പ്രതീഷ്, ഷാലിനി മണിദാസ്, നൗഫൽ പുതുക്കുടി, ഉസൈൻ കാരാട്ട്, കെ അനസ് തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button