Koodaranji

കക്കാടംപൊയിൽ അജ്ഞത ജീവിയുടെ ആക്രമണം; പശുകിടവ് ചത്തു; പുലിയാണെന്ന് നാട്ടുകാർ

കക്കാടംപൊയിൽ: അജ്ഞത ജീവിയുടെ ആക്രമത്തിൽ പശുക്കിടാവ് ചത്തു, ഇന്ന് പുലർച്ചെയാണ് കക്കാടംപൊയിൽ അങ്ങാടിക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടി ഇട്ടിരുന്ന പശുകിടാവിനെ അജ്ഞത ജീവി ആക്രമിച്ചത്.

ഈ സമയം ഇത് വഴി വാഹനത്തിൽ വന്ന വ്യക്തി സംഭവം കണ്ട് ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് അജ്ഞത ജീവി സമീപത്തെ പൊന്തകാടിലേക്ക് ഓടി മറഞ്ഞു. ആക്രമത്തിൽ കഴുത്തിനും വയറിനും ഗുരുതരമായി പരിക്കേറ്റ പശുകിടാവ് പിന്നിട് ചത്തു.

സംഭവത്തിൽ പ്രതിഷേധമായി നാട്ടുകാർ രംഗത്തെത്തി. പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറയുമ്പോഴും, വനം വകുപ്പിന്റെ നടപടികളിൽ തൃപ്തരാവാതെ നാട്ടുകാർ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും. അജ്ഞത ജീവിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Leave a Reply

Back to top button