Kodiyathur

അനുസ്മരണവും സ്നേഹ സൽക്കാരവും സംഘടിപ്പിച്ചു

കൊടിയത്തൂർ: താഴത്തുമുറി എസ്.വൈ.എസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളക്കാടൻ ഗുലാം ഹുസൈൻ ഹാജി, തറമ്മൽ നിയാസ് എന്നിവരുടെ അനുസ്മരണവും വർഷങ്ങൾക്ക് മുമ്പ് താഴത്തുമുറിയിൽ നിന്നും മറ്റ് ദേശങ്ങളിലേക്ക് താമസം മാറിയവരെ ക്ഷണിച്ചു സ്നേഹ സൽക്കാരവും നടത്തി.

അബ്ദുൽ കരീം കോഴിപ്പള്ളിയുടെ അധ്യക്ഷതയിൽ ആരംഭിച്ച അനുസ്മരണം മഹല്ല് ഖാളി ഡോ. എം അബ്ദുൽ അസീസ് ഫൈസി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മട്ടുമുറി മുഖ്യാതിഥിയായിരുന്നു. അലി മുസ്ലിയാർ കരക്കുറ്റി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button