Thiruvambady

തിരുവമ്പാടി മുത്തപ്പൻപുഴയിൽ മകന്റെ മർദ്ദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതി പോലീസ് കസ്റ്റഡിയിൽ

തിരുവമ്പാടി: മുത്തപ്പൻപുഴയിൽ മകന്റെ മർദ്ദനമേറ്റു പിതാവ് മരിച്ച സംഭവത്തിൽ പ്രതി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്ത് തിരുവമ്പാടി പോലീസ്‌. സംഭവത്തിൽ പോലീസ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മാതാപിതാക്കളെ മർദിച്ച മകനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പിതാവ് മരിച്ചതിനെ തുടർന്ന് വകുപ്പുകൾ ചേർക്കാതെ അസ്വാഭാവിക മരണത്തിന് മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത നടപടിയാണ് വിവാദമായത്. ഇത് പ്രതിയെ സഹായിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു.

സംഭവത്തിൽ തിരുവമ്പാടി സ്വദേശി ആനടിയിൽ സൈതലവി നൽകിയ പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് വൈകുന്നേരത്തോടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles

Leave a Reply

Back to top button