Adivaram
വയനാട് ചുരത്തിൽ വാഹനാപകടം; മൂന്നു പേർക്ക് പരിക്ക്

അടിവാരം: വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്. ചുരം ഇറങ്ങിവന്ന പരപ്പനങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാറും അടിവാരം ഭാഗത്തുനിന്നും പോയ ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് ഇന്ന് വൈകിട്ട് 6 മണിയോടെയാണ് അപകടം.
അപകടത്തിൽ നിസ്സാര പരിക്കുകൾ പറ്റിയവരെ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും ഗുരുതര പരിക്ക് പറ്റിയ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.






