Pullurampara
ആനക്കാംപൊയിൽ – പുല്ലൂരാംപാറ ബദൽ റോഡ് യാഥാർത്ഥ്യമായി; ഉദ്ഘാടനം 29ന്

പുല്ലൂരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 3,4,7 വാർഡുകളിലൂടെ കടന്നുപോകുന്ന ആനക്കാംപൊയിൽ- പുല്ലൂരാംപാറ റോഡ് യാഥാർഥ്യത്തിലേക്ക്. നിർമ്മാണം പൂർത്തീകരിച്ച റോഡ് ഏപ്രിൽ 29ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
പ്രദേശവാസികളുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു പ്രസ്തുത റോഡ്. പല ഘട്ടങ്ങളിലായാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. മന്ത്രി പി രാജീവ് എം.പി ആയിരിക്കുമ്പോൾ അനുവദിച്ച 35 ലക്ഷം രൂപ, ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 40 ലക്ഷം രൂപ, ഫ്ലഡിൽ അനുവദിച്ച 28 ലക്ഷം രൂപ, പഞ്ചായത്ത് അനുവദിച്ച 46.1 ലക്ഷം രൂപ, നബാർഡ് അനുവദിച്ച 1.48 കോടി രൂപയും, എം.എൽ.എ. ഫണ്ട് 25 ലക്ഷവും, അടങ്കൽ 2.19 കോടി ചെലവഴിച്ചാണ് റോഡ് പണി പൂർത്തിയായത്.







