Karassery

കെട്ടിടനികുതി, പെർമിറ്റ് അപേക്ഷാ ഫീസ് വർധന; പ്രമേയം പാസാക്കി കാരശ്ശേരി പഞ്ചായത്ത്

കാരശ്ശേരി: കെട്ടിടനികുതി, പെർമിറ്റ് അപേക്ഷാ ഫീസ് എന്നിവ വർധിപ്പിച്ച് പൊതുജനങ്ങളെ പ്രയാസപ്പെടുത്തിയിട്ടുള്ള വരുമാനം കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന് ആവശ്യമില്ലെന്ന് തീരുമാനവുമായി പഞ്ചായത്ത് ഭരണസമിതി. തീരുമാനത്തിൽ ഇടത് മെമ്പർമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. കെട്ടിടനിർമാണ അനുമതിക്കുള്ള ഫീസ്, കെട്ടിടനികുതി എന്നിവ 20 ഇരട്ടിയോളം വർധിപ്പിച്ചതിനെതിരേയാണ്‌ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രമേയം പാസാക്കിയത്.

സർക്കാർ അനുമതി നൽകിയാൽ നിലവിലെ വർധന കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ ഒഴിവാക്കുമെന്നും ഭരണസമിതി അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോഴത്തെ നികുതി വർധനയിൽ ഇളവ് വരുത്താൻ സർക്കാർ അനുമതി നൽകിയിട്ടില്ല.

Related Articles

Leave a Reply

Back to top button