Karassery

കാരശ്ശേരി പഞ്ചായത്തിൽ ഇടത് മെമ്പർമാർ വായമൂടിക്കെട്ടി പ്രതിഷേധിച്ചു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വായമൂടിക്കെട്ടി പ്രതിഷേധവുമായി എൽ.ഡി.എഫ് മെമ്പർമാർ. ഇടതുപക്ഷ മെമ്പർമാർക്കെതിരായ കള്ളക്കേസ് പിൻവലിക്കുക, ആവശ്യമായ വീടുകളിൽ എല്ലാദിവസവും കുടിവെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കറുത്തതുണികൊണ്ട് വായമൂടിക്കെട്ടി പ്രതിഷേധിച്ചത്.

ജനകീയ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായും നിലവിലുള്ള കുടിവെള്ളവിതരണം കാര്യക്ഷമമല്ലെന്നും ജനങ്ങൾ വെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണെന്നും സമരക്കാർ ആരോപിച്ചു. കെ.പി ഷാജി, കെ ശിവദാസൻ, എം.ആർ സുകുമാരൻ, ഇ.പി അജിത്ത്, കെ.കെ നൗഷാദ്, സിജി സിബി, ശ്രുതി കമ്പളത്ത് എന്നിവരാണ് പ്രതിഷേധിച്ചത്.

Related Articles

Leave a Reply

Back to top button