Mukkam

തോട്ടുമുക്കത്ത് ക്വാറിക്കെതിരേ പരാതിയും പ്രതിഷേധവുമായി നാട്ടുകാർ

മുക്കം: കരിങ്കൽ ക്വാറിയിൽനിന്നും തോട്ടിലൂടെ സ്ലറി ഒഴുക്കിവിടുന്നതായി പരാതിയും പ്രതിഷേധവുമായി നാട്ടുകാർ. തോട്ടുമുക്കം പുതിയനിടം ക്വാറിക്കെതിരേയാണ് തിങ്കളാഴ്ച നാട്ടുകാർ പ്രതിഷേധിച്ചത്.

തോടിനുസമീപത്തെ കുടിവെള്ളപദ്ധതിയുടെ കുളത്തിൽ മലിനജലം കലരുന്നതിനെതിരേ നാട്ടുകാർ ഒരാഴ്ചമുൻപ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരും ക്വാറി അധികൃതരുമായി ചർച്ചനടത്തി ഒത്തുതീർപ്പാക്കുകയായിരുന്നു.

കുടിവെള്ളപ്രശ്നം ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാമെന്നായിരുന്നു ധാരണ. എന്നാൽ പരിഹാരമുണ്ടാക്കിയില്ലെന്ന് തിങ്കളാഴ്ച പ്രതിഷേധവുമായി രംഗത്തുവന്ന നാട്ടുകാർ ആരോപിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂഫിയാൻ ചെറുവാടി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കരീം പഴങ്കൽ, മുക്കം എസ്.ഐ. സജിത്ത്, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി

Related Articles

Leave a Reply

Back to top button