Kodiyathur

ബാലസംഘം തിരുവമ്പാടി ഏരിയാ കമ്മിറ്റി കലാജാഥ സംഘടിപ്പിച്ചു

കൊടിയത്തൂർ: ബാലസംഘം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ചയോളമായി പന്നിക്കോട് എ.യു.പി സ്കൂളിൽ വെച്ച് നടന്ന അഭിനയ കളരിയിൽ മികവ് തെളിയിച്ച കലാകാരന്മാർ കഥകളും പാട്ടുകളുമായ് ‘വേനൽതുമ്പികൾ’ എന്ന പേരിൽ കലാജാഥ നടത്തി. സൗത്ത് കൊടിയത്തൂർ യു.പി സ്കൂളിൽ കൊടിയത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഥയെ വരവേറ്റു.

മേഖലാ സെക്രട്ടറി നിവേദ്യ, ജാഥ ക്യാപ്റ്റൻ ആതിര ഇ.പി തുടങ്ങിയവർ സംസാരിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ നിധി, ട്രൂപ്പ് ലീഡർ ചിത്രാംബരി, ജാഥാ മാനേജർ എം ഗോവിന്ദൻ, ജാഥാ കോഡിനേറ്റർ പി.കെ പ്രജീഷ്, ജാഥാ പൈലറ്റ് എം.കെ പ്രജീഷ്, ജാഥ അംഗങ്ങളായ സ്മിത, രഞ്ജിനി, ഖാദർ, മേഖലാ കമ്മിറ്റി അംഗങ്ങളായ വൈഗ, ദിപിൻ, രാകേഷ് വി, ബച്ചു, സെലീന മുജീബ്, സി.ടി.സി അബ്ദുള്ള, എൻ രവീന്ദ്രകുമാർ, സി.ടി അബ്ദുൽ ഗഫൂർ, അനസ് താളത്തിൽ, വി വീരാൻകുട്ടി, നാസർ കൊളായി തുടങ്ങിയവർ പങ്കെടുത്തു. മേഖല കൺവീനർ ഗിരീഷ് കാരക്കുറ്റി ഉപഹാരങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button