Koodaranji

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, ഓപ്പൺ സ്റ്റേജ് എന്നിവ മന്ത്രി എം.ബി രാജേഷ് ഏപ്രിൽ 29ന് ഉദ്ഘാടനം ചെയ്യും

കൂടരഞ്ഞി: നിർമ്മാണം പൂർത്തീകരിച്ച കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളും ഓപ്പൺ സ്റ്റേജും ഏപ്രിൽ 29ന് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിക്കും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കമ്മ്യൂണിറ്റി ഹാൾ നവീകരിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലാണ് ഓപ്പൺ സ്റ്റേജ് പൂർത്തിയാക്കിയത്. ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയാകും. കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എം അഷ്‌റഫ്‌ മാസ്റ്റർ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ്, ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.പി ജമീല, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഹെലൻ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button