Thiruvambady

റോഡ് നവീകരണം: വെള്ളമൊഴിച്ച് വീഴ്ത്തിയത് മുപ്പതോളം പേരെ

തിരുവമ്പാടി ∙ നവീകരണം നടക്കുന്ന കൈതപ്പൊയിൽ – തിരുവമ്പാടി – അഗസ്ത്യൻമൂഴി റോഡിൽ ബൈക്ക് യാത്രക്കാർക്ക് അപകടക്കെണിയായി. കെഎസ്ഇബിയുടെ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ ചാലു കീറിയ മണ്ണ് റോഡിലേക്ക് ഇട്ടതാണ് വിനയായത്. വാഹനം പോകുമ്പോൾ പൊടിശല്യം രൂക്ഷമായതോടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചു.

നാട്ടുകാരുടെ പരാതിയെ തുടർന്ന് റോഡ് കരാർ എടുത്തവർ ലോറിയിൽ വെള്ളം അടിച്ച് റോഡ് നനച്ചു. ഇതോടെ റോഡിൽ ചെളി നിറഞ്ഞ് ബൈക്ക് യാത്രക്കാർ നിയന്ത്രണം വിട്ട് റോഡിൽ തെന്നി വീണ് തുടങ്ങി. പലർക്കും സാരമായ പരുക്കേൽക്കുകയും ചെയ്തു. രാത്രി ഒട്ടേറെ പേരാണ് റോഡിൽ വീണത്.

പൊതുമരാമത്തും കെഎസ്ഇബിയും ജല അതോറിറ്റിയും തമ്മിൽ ഏകോപനം ഇല്ലാതായതോടെ റോഡ് നവീകരണം യാത്രക്കാർക്ക് ദുരിതമാകുകയാണ്. ടൗണിൽ ആറോളം സ്ഥലങ്ങളിൽ കെഎസ്ഇബിയുടെ ഭൂഗർഭ കേബിളിടാൻ ജംക്‌ഷൻ ബോക്സുകൾക്കു കിടങ്ങുകൾ കുഴിച്ചിട്ടുണ്ട്. ഇവിടെയെല്ലാം ഗതാഗത കുരുക്കും പൊടിശല്യവും രൂക്ഷമാണ്.

ROM ONMANORAMA…

Read more at: https://www.manoramaonline.com/district-news/kozhikode/2020/03/07/kozhikode-thiruvambady-road.html

Related Articles

Leave a Reply

Back to top button