Thiruvambady
അഗസ്റ്റിൻ മഠത്തിപറമ്പിലിന് തിരുവമ്പാടി പൗരാവലി നൽകുന്ന സ്നേഹാദരം നാളെ നടക്കും

തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂൾ പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തിപറമ്പിലിന് തിരുവമ്പാടി പൗരാവലി നൽകുന്ന സ്നേഹാദരം നാളെ നടക്കും. കഴിഞ്ഞ 10 വർഷമായി യു.പി സ്‌കൂളിൽ സേവനമനുഷ്ഠിക്കുന്ന ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ 2023 മെയ് 31നാണ് വിരമിക്കുന്നത്. സേക്രഡ് ഹാർട്ട് യു.പി സ്കൂളിനെ ഉപജില്ലയിലെ ഏറ്റവും വലിയ വിദ്യാലയം ആക്കി മാറ്റുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയാണ് പടിയിറങ്ങുന്നത്.
മെയ് 2ന് വൈകുന്നേരം 3 മണിക്ക് തിരുവമ്പാടി പാരിഷ് ഹാളിൽ വച്ച് എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉപഹാര സമർപ്പണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സ്കൂൾ മാനേജ്മെൻറ്, രക്ഷിതാക്കൾ, തിരുവമ്പാടിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.






