Adivaram
താമരശ്ശേരി ചുരത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി

അടിവാരം: താമരശ്ശേരി ചുരത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് രണ്ടാം വളവിന് സമീപം അഞ്ച് കാട്ടാനകളെത്തിയത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്നും റാപ്പിഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തിയെങ്കിലും മഴ പെയ്തതോടെ കാട്ടാനകളെ വനത്തിലേക്ക് തുരത്തല്‍ പ്രയാസമായി.
മഴയില്‍ പടക്കം പൊട്ടാതായതോടെ ആനക്കൂട്ടം റോഡരികില്‍ തന്നെ നിലയുറപ്പിച്ചു. മഴ തുടങ്ങിയതോടെ കോടമഞ്ഞ് ഇറങ്ങിയതും തിരിച്ചടിയായി. ഏറെ വൈകിയാണ് കാട്ടാനകളെ തുരത്താനായത്.






