കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, ഓപ്പൺ സ്റ്റേജ് എന്നിവ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കുടിയേറ്റ മേഖലയായ കൂടരഞ്ഞി പഞ്ചായത്തിൽ പൂർത്തിയാക്കിയ കമ്മ്യൂണിറ്റി ഹാൾ, ജില്ലാപഞ്ചായത്ത് നിർമ്മിച്ച ഓപ്പൺ സ്റ്റേജ് എന്നിവ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ നവീകരിച്ചതാണ് കമ്മ്യൂണിറ്റി ഹാൾ. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലാണ് ഓപ്പൺ സ്റ്റേജ് നിർമിച്ചത്. ചടങ്ങിൽ പഞ്ചായത്ത് ലൈബ്രറി നവീകരണത്തിന്റെ ഉദ്ഘാടനവും സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ മനസോട് ഇത്തിരി മണ്ണ് എന്ന പരിപാടിയിൽ ഭൂരഹിതർക്ക് ഭൂമി ദാനം ചെയ്യുന്ന ചടങ്ങും നടന്നു. പുലിശേരിയിൽ മേരി ജോസഫിൽ നിന്ന് മന്ത്രി രേഖ ഏറ്റുവാങ്ങി. പദ്ധതിയുടെ ഭാഗമായി 9 കുടുംബങ്ങൾക്ക് ആവശ്യമായ ഭൂമി പഞ്ചായത്തിൽ ലഭ്യമായിട്ടുണ്ട്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥി ആയ ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്‌റഫ് മാസ്റ്റർ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.പി ജമീല, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജോസ് തോമസ്, റോസ്‌ലി ജോസ്, വി.എസ് രവീന്ദ്രൻ, മോളി തോമസ്, പി.എം തോമസ് മാസ്റ്റർ, ജലീൽ ഇ.ജെ, മുഹമ്മദ് പാതിപറമ്പിൽ, ടോംസൺ മൈലടിയിൽ, ഷൈജു കോയിനിലം, മുഹമ്മദ്‌കുട്ടി പുളിക്കൽ, അബ്ദുൽ ജബ്ബാർ, ജോണി പ്ലാകാട്ട്, ടോമി മണിമല, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്യക്ഷൻ ജിജി കട്ടക്കയം തുടങ്ങിയവർ പങ്കെടുത്തു.







