Kodiyathur

കൊടിയത്തൂരിൽ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

കൊടിയത്തൂർ: സംസ്ഥാനത്ത് അന്യായമായി വർദ്ധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ്, കെട്ടിട നികുതി തുടങ്ങിയവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ സംഗമത്തിന്റെ കൊടിയത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം സൗത്ത് കൊടിയത്തൂരിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നിർവഹിച്ചു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പി.പി ഉണ്ണിക്കമ്മു അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മജീദ് മൂലത്ത്, പഞ്ചായത്ത് ലീഗ് സെക്രട്ടറി സി.പി അസീസ്, വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, മണ്ഡലം എസ്.ടി.യു ജനറൽ സെക്രട്ടറി ശരീഫ് അമ്പൽക്കണ്ടി, ലീഗ് വാർഡ് പ്രസിഡന്റ് ആലികുട്ടി എടക്കണ്ടി, എൻ നസറുള്ള, പി.പി ഉണ്ണിമോയി, ജസീം, അനസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button