കോടഞ്ചേരിയിൽ ജൽ ജീവൻ മിഷൻ ശില്പശാല നടത്തി

കോടഞ്ചേരി: ജൽ ജീവൻ മിഷൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തല ശില്പശാല നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ശില്പശാല ഉദ്ഘാടനം ചെയ്തു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ വിശദീകരണം, നിർവഹണ സഹായ ഏജൻസിയായ കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോജക്ട് ഡയറക്ടർ മോഹനൻ കോട്ടൂർ നൽകി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ജോസഫ്, ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, ബ്ലോക്ക് മെമ്പർ ബുഷ്റ ഷാഫി, വാർഡ് മെമ്പർ ജോർജുകുട്ടി വിളക്കുന്നേൽ, ഷിജി ആന്റണി, വിൻസെന്റ് വടക്കേമുറി, കെ.എം ബഷീർ, ജോർജ് മച്ചുകുഴിയിൽ, പഞ്ചായത്ത് സെക്രട്ടറി കെ.പി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി സൂപ്പർവൈസർമാർ തുടങ്ങിയവർ പങ്കെടുത്തു. ജലജീവന്‍ മിഷൻ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർമാരായ ബൈജു കിഴക്കേടത്ത്, ബാബു പട്ടരാട്ട് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.







