Mukkam

യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു

മുക്കം: യൂത്ത് കോൺഗ്രസ് ജില്ലാസമ്മേളനത്തിന് മുക്കത്ത് തുടക്കം. ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ സമ്മേളനത്തിന്റെ പതാക ഉയർത്തി. ജില്ലാ ഭാരവാഹികളായ വൈശാഖ് കണ്ണോറയും ഇ.കെ ശീതൾ രാജും നയിച്ച പതാകാജാഥയും നസീം പെരുമണ്ണയും ജൗഹർ പൂമംഗലവും നയിച്ച കൊടിമരജാഥയും മുജീബ് പുറായിലും ശ്രീയേഷ് ചെലവൂരും നയിച്ച ഛായാചിത്ര ജാഥയും അഗസ്ത്യൻമുഴിയിൽ സംഗമിച്ച് സമ്മേളന നഗരിയിൽ സമാപിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ധനീഷ് ലാൽ, പി.കെ രാഗേഷ്, വി.പി ദുൽഖിഫിൽ, ഒ ശരണ്യ, നിർവാഹക സമിതിയംഗം ബവിത്ത് മാലോൽ, ബാബു പൈക്കാട്ട്, ബോസ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ‘നീതി നിഷേധങ്ങളിൽ നിശ്ശബ്ദരാകില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ച ഇല്ല’ എന്ന മുദ്രാവാക്യമുയർത്തിയാണ് മെയ് 8 വരെ നീണ്ടുനിൽക്കുന്ന ജില്ലാ സമ്മേളനം നടക്കുന്നത്.

Related Articles

Leave a Reply

Back to top button