Mukkam

ആശയപ്പോരാട്ടം തീപാറിച്ച് സ്പീക്ക് ഫോർ ഇന്ത്യ സംവാദം

മുക്കം: നല്ല സംവാദങ്ങൾ നടക്കേണ്ടത് നാടിന്റെ അനിവാര്യതയാണെന്നും ചോദ്യം ചോദിക്കാനും പറയാനും യുവതലമുറ ഉയർന്നുവരുന്നത് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്നതിന്റെ സൂചനയാണെന്നും ജില്ലാ വികസന കമ്മിഷണർ എം.എസ് മാധവിക്കുട്ടി. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ കേരള എഡിഷൻ ഏഴാംപതിപ്പിന്റെ കോഴിക്കോട് ജില്ലാതല മത്സരത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.

‘രാഷ്ട്രീയക്കാർക്ക് വിരമിക്കൽ പ്രായം നിശ്ചയിക്കണം’ എന്ന വിഷയത്തിൽ മണാശ്ശേരി കെ.എം.സി.ടി ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംവാദത്തിൽ വിവിധ കോളേജുകളിൽനിന്ന് തിരഞ്ഞെടുത്ത 70 വിദ്യാർഥികൾ പങ്കെടുത്തു. കോഴിക്കോട് ലോ കോളേജിലെ കെ.പി അശ്വതി സംവാദത്തിൽ കൂടുതൽ പോയന്റ് നേടി സ്റ്റാർ വിന്നർ പുരസ്കാരം നേടി. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ചുഘട്ടങ്ങളിലായാണ് നടക്കുന്നത്.

Related Articles

Leave a Reply

Back to top button