Kerala
ലൈഫ് മിഷൻ: വീടിനായി 23 വരെ അപേക്ഷിക്കാം

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 23 വരെ നീട്ടി.നിലവിൽ സെപ്തംബർ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം.എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാർത്ഥം സെപ്റ്റംബർ 23 വരെ സമയം വീണ്ടും നീട്ടി നൽകുന്നതിന് ഇപ്പോൾ തീരുമാനിച്ചത്.







