Kodanchery
ജില്ലാ മൗണ്ടെയ്ൻ സൈക്കിൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

കോടഞ്ചേരി: കോടഞ്ചേരി, കൈതപ്പൊയിൽ മേഖലയിൽ നടന്ന ജില്ലാതല മൗണ്ടെയ്ൻ സൈക്കിൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ ഹൈസ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം ഹൈസ്കൂളും ജേതാക്കളായി. 2 ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 300ഓളം താരങ്ങൾ മാറ്റുരച്ചു.
സമാപന ച്ചടങ്ങിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സൈക്ലിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി യു.കെ ശ്രീജികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം.ഡി മുഹമ്മദ്, പ്രിൻസിപ്പൽ സി സുനിൽ, പുതുപ്പാടി സ്പോർട്സ് അക്കാദമി സെക്രട്ടറി ബിജു വാച്ചാലിൽ, ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ ഇ.കെ ശാന്തകുമാർ, പി.പി മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.







