Mukkam
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭ ചേർന്നു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭ ചേർന്നു. വൻ ജനപങ്കാളിത്തത്തോടെ കുമാരനെല്ലുർ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന ഗ്രാമസഭയിൽ 13 വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ച് 2023-24 വർഷത്തേക്കുള്ള പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കി. ഇതുവരെ വാർഡിൽ നടപ്പാക്കിയ പദ്ധതികൾ അവലോകനം ചെയ്തു.
വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. ഗ്രാമസഭ കോഡിനേറ്റർ ലിപിൻ, സൈദ്, ടി.കെ സുധീരൻ, നിഷാദ് വീച്ചി, ശശി മാങ്കുന്നുമ്മൽ, ടി.പി ജബ്ബാർ, സി റാജിദ്, എം.പി സുജാത, ടി.പി പുഷ്പാവതി, സി ഹാത്തിക്ക, സുഹറ മുരിങ്ങേക്കൽ, സി അസ്മാബി തുടങ്ങിയവർ നേതൃത്വം നൽകി.






