Kodanchery

പരിസ്ഥിതി ദിനാഘോഷം നടത്തി

കോടഞ്ചേരി: ജൽ ജീവൻ മിഷൻ കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പുകടവ് ജി.യു.പി സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ഉദ്ഘാടനം ചെയ്തു. നെല്ലിപ്പൊയിൽ ഓയിസ്ക ചാപ്റ്ററിന്റെ നേതൃത്വത്തിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്‌കൂളിൽ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി. കോടഞ്ചേരി ഗ്രാമവികസന സമിതി പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഫലവൃക്ഷതൈ വിതരണവും പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ഫോട്ടോഗ്രാഫി, പ്രശ്‍നോത്തരി, പ്രസംഗ മത്സരം തുടങ്ങിയവ നടത്തി.

തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, വനസംരക്ഷണ സമിതി, കോടഞ്ചേരി പഞ്ചായത്ത്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ് തുടങ്ങിയവയുടെ നേതൃത്വത്തിൽ സംയുക്തമായി പരിസ്ഥിതി ബോധവൽക്കരണവും ക്ലീനിങും നടത്തി. കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ വിവിധ പരസ്ഥിതി സൗഹൃദ പദ്ധതികൾക്ക് തുടക്കം കുറിച്ചു കൊണ്ട് പരിസ്ഥിതി സംരക്ഷണ- വാരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ സൗന്ധര്യവത്ക്കരണത്തിൻ്റെ ഭാഗമായി പൂച്ചെട്ടികൾ പെയിൻ്റടിച്ച് തയ്യാറാക്കി
ഗപ്പി മത്സ്യങ്ങളും ആമ്പലും ചേർന്നൊരു കുളം, ശലഭോദ്യാനം എന്നിവ തയ്യാറാക്കി.

Related Articles

Leave a Reply

Back to top button