Mukkam

മ​രം വീ​ണ് വീ​ടു​ത​ക​ർ​ന്നു; വീ​ട്ടു​കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

മു​ക്കം: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മ​രം​വീ​ണ് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ 28-ാം ഡി​വി​ഷ​ൻ തൂ​ങ്ങാം​പു​റ​ത്ത് വ​ട​ക്കേ​ക്ക​ര പ​രേ​ത​നാ​യ അ​ഹ​മ്മ​ദ് കു​ട്ടി മു​സ്ല്യാ​രു​ടെ ഭാ​ര്യ സൈ​ന​ബ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ട് ത​ക​ർ​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

വീ​ടി​ന് മു​ക​ളി​ലേ​ക്ക് കാ​റ്റി​ൽ മ​രം വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും മ​രം വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​തോ​ടെ കു​ടും​ബം പ്ര​തി​സ​ന്ധി​യി​ലാ​യി.

Related Articles

Leave a Reply

Back to top button