Koodaranji

ഒരു കുട്ടിക്ക് ഒരു മരം; 101 മരങ്ങൾ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി

കൂടരഞ്ഞി: ഒരു കുട്ടിക്ക് ഒരു മരം എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെയും എൻ.എസ്.എസ് വളണ്ടിയർമാരുടെയും സഹായത്തോടെ ഓയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ 101 തേക്കുംതൈകൾ നട്ടു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ലിബിൻ നരിവേലിയിൽ തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ബോബി ജോർജ്, ഹെഡ്മാസ്റ്റർ സജി ജോൺ, ഓയിസ്ക പ്രസിഡന്റ് ഷാജി കടമ്പനാട്ട്, സെക്രട്ടറി ഷൈജു കോയിനിലം, പ്രോഗ്രാം ഡയറക്ടർസ് ജോയിസ് പെണ്ണാപറമ്പിൽ, ജോയ് ആലുങ്കൽ, അധ്യാപക പ്രതിനിധികളായ വിനോദ് ജോസ്, ദിലീപ്, സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button