Pullurampara

ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ ഷാംലി മരിയ ഷാനിയെ ആദരിച്ചു

പുല്ലുരാംപാറ: ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടി ഉന്നത വിജയം കരസ്ഥമാക്കിയ പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ഷാംലി മരിയ ഷാനിയെ മുൻ മന്ത്രിയും എം.എൽ.എയുമായ കെ.കെ ശൈലജ ടീച്ചർ മൊമൻ്റോ നൽകി ആദരിച്ചു.

പുല്ലുരാംപാറ സി.പി.ഐ(എം) പാർട്ടി ഓഫീസിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച ചടങ്ങിലാണ് ഷാംലിയെ ആദരിച്ചത്. തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ്, മുൻ എം.എൽ.എ ജോർജ്ജ് എം തോമസ്, ജോളി ജോസഫ്, ജോസ് മാത്യു, പി ടി അഗസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. പുല്ലുരാംപാറ ചെറുപറമ്പിൽ ഷാനി പോൾ – ലീന ദമ്പതികളുടെ മകളാണ് ഷാംലി മരിയ ഷാനി.

Related Articles

Leave a Reply

Back to top button