Kodiyathur

കാരക്കുറ്റി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു

കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ കുട്ടികൾക്ക് ശുദ്ധീകരിച്ച കുടിവെളളം ലഭ്യമാക്കുന്നതിന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. നാട്ടുകാരനായ പ്രവാസിയാണ് സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകിയത്. സ്‌കൂൾ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ വെള്ളം എടുക്കാൻ നേരത്തേ ജലശുദ്ധീകരണ യൂണിറ്റ് സ്ഥാപിച്ചിരുന്നു.

പുതിയ വാട്ടർ പ്യൂരിഫയർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്തിന്റെ അധ്യക്ഷതയിൽ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഇ.സി സാജിദ്, വൈസ് പ്രസിഡന്റ് പി.പി.സി ശിഹാബ്, ഹെഡ്മാസ്റ്റർ ജി അബ്ദുൽ റഷീദ്, പി ഷംനാബി, എം.വി സഫിയ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button