Mukkam
കരിയർ ഗൈഡൻസ് ക്ലാസ് ഒരുക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

മുക്കം: എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കൊടിയത്തൂർ ജി.എം യു.പി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുദുന്നാസർ മാവൂർ ബോധവൽക്കരണ ക്ലാസ് നൽകി. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷഷരായ ദിവ്യ ഷിബു, എം.ടി റിയാസ്, കരീം പഴങ്കൽ, പഞ്ചായത്തംഗങ്ങളായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, നിർവഹണ ഉദ്യോഗസ്ഥൻ ടി.കെ ജുമാൻ, കെ.ടി മൻസൂർ, ഷംസുദ്ധീൻ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു.







