Kodanchery
കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു

കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറ റോഡിൽ കുരുവൻപ്ലാക്കൽ പടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുത പോസ്റ്റ് തകർന്നു.
ഇടിയുടെ ആഘാതത്തിൽ തകർന്ന പോസ്റ്റ് റോഡിലേക്ക് ചാഞ്ഞ നിലയിലാണ്. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.







