Mukkam

കെ.പി.എസ്‌.ടി.എ കോഴിക്കോട് റവന്യു ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വികലമായ നയങ്ങൾ തിരുത്തുന്ന ഏറ്റുവും വലിയ സംഘടിത അധ്യാപക ശക്തിയായി കെ.പി.എസ്‌.ടി.എ മാറിയെന്ന് എം.കെ രാഘവൻ എം.പി. കെ.പി.എസ്‌.ടി.എ കോഴിക്കോട് റവന്യു ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. അവധി ദിനങ്ങൾ കവർന്നെടുക്കാൻ സർക്കാർ നടത്തിയ നീക്കം കെ.പി.എസ്‌.ടി.എ ഉയർത്തിയ പ്രതിരോധം മൂലം സർക്കാരിന് പിൻവലിക്കേണ്ട അവസ്ഥ ഉണ്ടായെന്നും അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന നിലപാടുകൾ പ്രതിഷേധധാർഹമാണെന്നും എം.പി കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്റ്‌ ഷാജു പി കൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.പി.എസ്‌.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എൻ ശ്യാംകുമാർ, ജില്ലാ സെക്രട്ടറി ടി.കെ പ്രവീൺ, ജില്ലാ ട്രഷറർ ടി.ടി ബിനു, പി.ജെ ദേവസ്യ, ടി അശോക് കുമാർ, ടി ആബിദ്, സജീവൻ വടകര, സജീവൻ കുഞ്ഞോത്ത്, യു.കെ സുധീർ കുമാർ, ബി ഷെറീന, പി സിജു തുടങ്ങിയവർ സംസാരിച്ചു. വിവിധ സെഷനുകളിൽ ഡോ.പി സരിൻ, ഡോ.കെ.വി മനോജ്‌ എന്നിവർ ക്ലാസുകൾ നൽകി.

Related Articles

Leave a Reply

Back to top button