Kodiyathur

മഴക്കാല രോഗ പ്രതിരോധം; ക്യാമ്പയിനുമായി പി.ടി.എം സകൗട്ട്സ് ആൻഡ് ഗൈഡ്സ്

കൊടിയത്തൂർ: മഴക്കാലത്ത് വ്യാപിക്കാനിടയുള്ള രോഗങ്ങളെ സംബന്ധിച്ച് ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിന് ക്യാമ്പയിൻ ആരംഭിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ പ്രധാനാധ്യാപകൻ ജി സുധീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.എസ് സുജപ്രഭ, നിസാം കാരശ്ശേരി, സി മഹ്ജൂർ, എം ഷമീൽ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പയിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കിടയിലും തുടർന്ന് വിദ്യാർത്ഥികളുടെ പ്രദേശങ്ങളിലെ വീടുകളിലും ലഘുലേഘ വിതരണവും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

Related Articles

Leave a Reply

Back to top button