Puthuppady
പുതുപ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

പുതുപ്പാടി: വെസ്റ്റ് പുതുപ്പാടി ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. പരിക്കേറ്റ വ്യക്തിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അമിത വേഗതയിൽ വയനാട് ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിൽ ഇടിച്ചാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.







