മുക്കം നഗരസഭ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം നഗരസഭയിലെ വട്ടോളിപറമ്പിൽ പുതുതായി ആരംഭിച്ച അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്ഥിരം സമതി അധ്യക്ഷ പ്രജിത, ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. ചാന്ദ്നി, സ്ഥിരം സമിതി അധ്യക്ഷരായ വി കുഞ്ഞാൻ, ഇ സത്യനാരായണൻ, കൗൺസിലർമാരായ വസന്തകുമാരി, എ കല്യാണിക്കുട്ടി, വേണു ഗോപാലൻ, രാഷ്ട്രിയ പാർട്ടി പ്രതി നിധികൾ എ.കെ ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ, ടാർസൻ ജോസഫ്, ബഷീർ, പ്രേമൻ, ഡോ.ആലിക്കുട്ടി, ജോഷില സന്തോഷ്, അശ്വതി സനൂജ്, അനിതകുമാരി, രജനി എം.വി, ബിന്ദു, നൗഫൽ, ബിജുന, നഗരസഭാ സെക്രട്ടറി വിജില എം, ഡോ.അനുവിന്ദ് തുടങ്ങിയവർ സംസാരിച്ചു.
നഗരസഭയിൽ ആരംഭിക്കുന്ന 2 വെൽനസ് സെന്റുകളിൽ ആദ്യത്തേതാണ് വട്ടോളിപറമ്പിൽ ഉദ്ഘാടനം ചെയ്തത്. രോഗ പ്രതിരോധത്തിനും വ്യായമമുറകൾക്കും പ്രാധാന്യം നൽകുന്ന കേന്ദ്രം ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തിക്കുക. രണ്ടാമത്തെ കേന്ദ്രം കല്ലുരുട്ടിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.







