Mukkam
നീലേശ്വരം ശിശുമന്ദിരത്തിൽ പോഷകാഹാര വിതരണം ആരംഭിച്ചു

മുക്കം: നഗരസഭയിലെ ഏക ശിശുമന്ദിരമായ നീലേശ്വരം ശിശുമന്ദിരത്തിൽ പോഷകാഹാര വിതരണ പദ്ധതിയുടെ ഭാഗമായി പാലും മുട്ടയും നൽകിത്തുടങ്ങി. നഗരസഭയുടെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പോഷകാഹാര വിതരണം നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ കൗൺസിലർ എം.കെ യാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി ചാന്ദ്നി മുഖ്യാതിഥിയായി. കൗൺസിലർമാരായ ജോഷില സന്തോഷ്, അനിതകുമാരി, ബിന്ദു, ഐ അബൂബക്കർ, പി ഗിരീഷ് കുമാർ, ആശാ വർക്കർ പത്മിനി ഹരിദാസ്, ജീജ, ജുറൈന, അബ്ദുസ്സലാം മുണ്ടോളി, സാറ വരിക്കാലിൽ തുടങ്ങിയവർ സംസാരിച്ചു.






