Koodaranji

കോവിഡ് നിരീക്ഷണത്തിലായിരുന്ന ആദിവാസി യുവാവ് മരിച്ചു.

കൂടരഞ്ഞി: കോവിഡ് നിരീക്ഷണത്തിലായിരുന്ന പൂവാറൻതോട് ആനക്കല്ലുംപാറ ആദിവാസി കോളനിയിലെ ചെല്ലിയാട്ട് മോനായി (37) ആണ് മരിച്ചത്.

മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്ക് പോയതിനെത്തുടർന്ന് അധികൃതരുടെ നിർദ്ദേശപ്രകാരം ക്വാറന്റയിനിൽ കഴിയുകയായിരുന്നു.

മൃതദേഹം കോവിഡ് ടെസ്റ്റിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.

സംസ്കാരം കോവിഡ് പരിശോധനക്കുശേഷം നടത്തും.

Related Articles

Leave a Reply

Back to top button