Puthuppady

ഈങ്ങാപ്പുഴ എം.ജി.എം സ്‌കൂളിൽ വീട്ടിലൊരു ലൈബ്രറി ഉദ്ഘാടനം ചെയ്തു

ഈങ്ങാപ്പുഴ എം.ജി.എം എച്.എസ്.എസിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർത്ഥിയായ ഫാത്തിമ നസ്രിയക്ക് വീട്ടിലൊരു ലൈബ്രറി ഒരുക്കി. ഫാത്തിമ തന്റെ വേദനകളെ തോൽപ്പിക്കുന്നത് വായനയിലൂടെയും വരയിലൂടെയുമാണ്.

സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഫാ.ജോസഫ് വർഗ്ഗീസ് പദ്ധതി ഉദ്ഘടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ മേരിപൗലോസ് തരകൻ. ഹെഡ്മാസ്റ്റർ സിബി വർഗ്ഗീസ്, നല്ല പാഠം കോ-ഓർഡിനേറ്റർമരായ ടി രാജേഷ്, കെ,വി അനീഷ്, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button