Kodiyathur

എസ്.എസ്.എഫ് കൊടിയത്തൂര്‍ സെക്ടര്‍ സാഹിത്യോല്‍സവ് സമാപിച്ചു

കൊടിയത്തൂര്‍: എസ്.എസ്.എഫ് കൊടിയത്തൂര്‍ സെക്ടര്‍ സാഹിത്യോല്‍സവ് വെസ്റ്റ് കൊടിയത്തൂരില്‍ സമാപിച്ചു. 9 യൂണിറ്റുകളില്‍ നിന്നുള്ള നാനൂറോളം മല്‍സരാര്‍ത്ഥികള്‍ പരിപാടിയിൽ പങ്കെടുത്തു. യഥാക്രമം സൗത്ത് കൊടിയത്തൂര്‍, വെസ്റ്റ് കൊടിയത്തൂര്‍, കാരക്കുറ്റി യൂണിറ്റുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സമാപന സമ്മേളനം ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ മുഖ്യാതിഥിയായി. നാസര്‍ ചെറുവാടി, കെ.എം അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ഹഖീം സിദ്ധീഖി, മജീദ് പൂതൊടി, ആസിം ജസീം, എന്‍.കെ അബ്ദുറഹ്മാന്‍ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button