Kodanchery

തുഷാരഗിരിയിൽ മലവെള്ളപ്പാച്ചിൽ; സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോടഞ്ചേരി: ഇന്നലെ വൈകുന്നേരം തുഷാരഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഒന്നാം വെള്ളച്ചാട്ടത്തിനു താഴെ കുളിച്ചുകൊണ്ടിരുന്നവരാണ് മലവെള്ളപ്പാച്ചിലിലകപ്പെടാതെ രക്ഷപ്പെട്ടത്. വൈകുന്നേരം നാലരയോടെയാണ് സംഭവം. കുട്ടികളുൾപ്പെടെ 25ഓളം പേർ സ്ഥലത്തുണ്ടായിരുന്നു.

അപകട സൂചന ശ്രദ്ധയിൽ പെട്ടതോടെ സുരക്ഷാ ഗാർഡ് വിസിൽ മുഴക്കിയതിനെ തുടർന്ന് കുളിച്ചുകൊണ്ടിരുന്നവർ കരയ്ക്കുകയറുകയായിരുന്നു. മഴക്കാലത്ത് തുഷാരഗിരിയിൽ പ്രസന്നമായ കാലാവസ്ഥയുണ്ടെങ്കിൽപ്പോലും വനത്തിൽ പെയ്യുന്ന മഴ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിനിടയാക്കുകയാണ്. ഊടുവഴികളിലൂടെയും മറ്റും വെള്ളച്ചാട്ടം ഉൾപ്പെടുന്ന ചാലിപ്പുഴയിലെത്തുന്ന സഞ്ചാരികൾ ഇത്തരത്തിൽ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.

Related Articles

Leave a Reply

Back to top button