Kodanchery
ഭിന്നശേഷിക്കാർക്ക് കുട വിൽപ്പന വിപണി ഒരുക്കി സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വോളണ്ടിയേഴ്സ്

കോടഞ്ചേരി: വേളംകോട് സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്ക്കൂൾ NSS യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർ നിർമ്മിച്ച കുട വിൽപ്പന വിപണി ഒരുക്കി. പ്ലസ് വൺ അഡ്മിഷൻ ദിനങ്ങൾ ഉപയോഗപ്പെടുത്തി നാൽപ്പതോളം കുടകളാണ് വിറ്റഴിച്ചത്.
അരക്കു താഴെ ചലനശേഷിയില്ലാത്ത കുടുംബത്തിലെ നാലു പേർ നിർമ്മിക്കുന്ന കുടകളാണ് വിൽപനക്കായി ഒരുക്കിയത്. എൻ.എസ്.എസ് വോളണ്ടിയർ ലീഡർമാരായ ഫേബ മത്തായി, ഗൗതം പി രാജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, പ്രിൻസിപ്പൽ, അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.







