Kodanchery

നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ പുതിയ കെട്ടിടം എം.എൽ.എ ലിന്റോ ജോസഫ് നാളെ ഉദ്ഘാടനം ചെയ്യും

കോടഞ്ചേരി: 1982ൽ പണികഴിപ്പിച്ച സ്‌കൂൾ കെട്ടിടത്തിൽ നിന്ന് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിലേക്ക്. നാളെ 10:30ന് താമരശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കുന്ന പുതിയ കെട്ടിടം 11 മണിക്ക് നടക്കുന്ന ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം
ചെയ്യും.

മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗീസ് പാലക്കാട്ട്, സ്കൂൾ മാനേജർ ഫാ.ജോർജ് കറുകമാലിൽ തുടങ്ങിയവരും ജനപ്രതിനിധികളും വകുപ്പ് അധികാരികളും പങ്കെടുക്കും.

Related Articles

Leave a Reply

Back to top button