Puthuppady
കെ.സി.ഇ.യു യൂണിറ്റ് സമ്മേളനം നടത്തി

പുതുപ്പാടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (കെ.സി.ഇ.യു – സി.ഐ.ടി.യു) പുതുപ്പാടി യൂണിറ്റ് സമ്മേളനം നടത്തി. സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ ട്രഷററുമായ ഇ സുനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിൽസൺ ജോൺ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി ബിജു പി.യു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സാലിഫ് കെ.എ വരവ്-ചെലവ് കണക്കും ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ മോഹനൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയംഗം എം.ഇ ജലീൽ, കെ.സി.ഇ.യു ജില്ലാ കമ്മിറ്റിയംഗം കെ വിജയകുമാർ, ഏരിയാ ജോയിന്റ് സെക്രട്ടറി ജോസ് കുര്യൻ, ഏരിയാ കമ്മിറ്റിയംഗം സജീഷ് കെ.ജി, ബിജു പി.യു, ഷാനിബ പി.കെ തുടങ്ങിയവർ സംസാരിച്ചു.