Mukkam
മുക്കത്ത് യു.ഡി.എഫ് അഴിമതി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിച്ചു

മുക്കം: യു.ഡി.എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് അഴിമതി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ജനകീയ സദസ്സ് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ ബാലനാരായണൻ ഉദ്ഘാടനം ചെയ്തു.
അഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ കൺവീനർ കെ.ടി മൻസൂർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ജെ ആൻറണി, ബാബു പൈക്കാട്ടിൽ, വൈസ് പ്രസിഡൻറ്് അന്നമ്മ മാത്യു, മുസ്‍ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക്, ബി.പി റഷീദ്, എം.ടി അഷ്റഫ്, മജീദ് പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു.