Thiruvambady
കൺസ്ട്രക്ഷൻ എക്യുപ്‌മെൻറ്‌സ് ഓണേഴ്സ് അസോസിയേഷൻ കൺവെൻഷൻ നടത്തി

തിരുവമ്പാടി: കൺസ്ട്രക്ഷൻ എക്യുപ്‌മെൻറ്‌സ് ഓണേഴ്സ് അസോസിയേഷൻ കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ജിജി കടവിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.പി ശിഹാബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചന്ദ്രമധു കുറ്റിച്ചൽ, സംസ്ഥാന ജനറൽ സെക്രട്ടറി സമീർ ബാബു, എസ്.ഐ ഇ.കെ രമ്യ, ജോമി പുലിക്കയം, വിൻസ് മാത്യു, അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.