Adivaram

ബസ് കാറിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കം; ക്ലീനറെ മർദ്ദിച്ചതായി പരാതി

അടിവാരം: ബസ്സ് കാറിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കം സംസാരിച്ച് പരിഹരിക്കുന്നതിനിടെ ബസ് ക്ലീനറെ മർദ്ദിച്ചതായി പരാതി. പരുക്കേറ്റ മടവൂർ ബസ്സിൻ്റെ ക്ലീനർ കൈപ്പുറംപൊയിൽ ഫാസിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അടിവാരം പൊട്ടിക്കൈ ഭാഗത്ത് വെച്ച് ബസ് കാറിൽ ഉരസി എന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവർ ബസ്സിനെ പിന്തുടർന്ന് വളളിയാട് വെച്ച് ബസ് തടഞ്ഞു നിർത്തുകയായിരുന്നു.

തുടർന്ന് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ ക്ലീനർ തടയുകയായിരുന്നെന്നും ശേഷം പ്രശ്നം സംസാരിച്ചു തീർന്നെന്നും പിന്നീട് വളളിയാട് സ്വദേശിയായ ഷാലൂക്ക് എന്നയാൾ അകാരണമായി തന്നെ മർദ്ദിക്കുകയായിരുന്നെന്നും ഫാസിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button