Mukkam

പുസ്തക പ്രകാശനവും വായന സദസും സംഘടിപ്പിച്ചു

മുക്കം: മുക്കം എം.എ.എം.ഒ കോളേജിലെ ജേണലിസം വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ നിസാർ ഇൽത്തുമിഷിന്റെ ഏറ്റവും പുതിയ പുസ്തകം ‘നൂറുൽ മുനീറുൽ പൂർണ്ണാനന്ദ’യുടെ പ്രകാശനം പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ നിർവഹിച്ചു. കേരള സർക്കാരിന്റെ ബെസ്റ്റ് റോൾമോഡൽ പുരസ്‌ക്കാര ജേതാവും റിപബ്ലിക് ദിനത്തിൽ രാഷ്ട്രപതിയുടെ പ്രത്യേക മെഡലിന് അർഹയും നിലവിൽ ജെ.ഡി.റ്റി ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർമാരുമായ ജിമി ജോണും സുമി ജോണും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഠിന കഠോമീ അണ്ഡകടാഹം സിനിമയുടെ സംവിധായകൻ മുഹശിനും സാമൂഹിക പ്രവർത്തക കാഞ്ചന മാലയും ചേർന്ന് എഴുത്തുകാരനെ ആദരിച്ചു. സാഫി കോളേജ് അധ്യാപകനും എഴുത്തുകാരനുമായ നസറുള്ള വാഴക്കാട് പുസ്തക പരിചയം നടത്തി. എം.എ.എം.ഒ കോളേജ് പ്രിൻസിപ്പൽ ഷുക്കൂർ ആവിലോറ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് സ്റ്റാഫ്‌ ക്ലബ്‌ സെക്രട്ടറി ഇർഷാദ് വി, ഷഹന നിസാർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button