Kodanchery
വലിയകൊല്ലി ജയകേരള വായനശാല ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

കോടഞ്ചേരി: വലിയകൊല്ലി ജയകേരള വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. കോടഞ്ചേരി സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത് ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി.
വായനശാല പ്രസിഡന്റ് ഫ്രാൻസിസ് ചാലിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ജയിംസ് അഴകത്ത്, റെജി ചിറയിൽ, സണ്ണി പുറപ്പുഴയിൽ, സലോമി സണ്ണി, ബെന്നി കുളങ്ങരതൊട്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.







