Thiruvambady

ലഹരിരഹിത സമൂഹം സ്വപ്നം കാണാൻ കഴിയണം; ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

തിരുവമ്പാടി: ലഹരിയില്ലാത്ത ഒരു നാടിനെ സ്വപ്നം കാണാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെ ആഭിമുഖ്യത്തിൽ രൂപതാതലത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വവികസന, ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും സാഹിത്യോത്സവ വിജയികൾക്കുള്ള അവാർഡ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രൂപതാ പ്രസിഡന്റ് കുര്യൻ ചെമ്പനാനിയിൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ.തോമസ് പാറൻകുളങ്ങര, സ്കൂൾ മാനേജർ ഫാ.തോമസ് നാഗപറമ്പിൽ, രൂപതാ സെക്രട്ടറി ജോളി ഉണ്ണിയേപ്പിള്ളിൽ, പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ, പ്രധാനാധ്യാപകൻ സജി തോമസ്, ജെമീഷ് ഇളംതുരുത്തിയിൽ, കെ.സി ജോസഫ്, കെ.എസ് ജോസ്, മിനി ജോർജ്, കെ അനീറ്റ, അബ്രഹം മണലോടി, റോയി മുരിക്കോലിൽ, സിസ്റ്റർ ഗീത, എൻ.വി അബ്രാഹം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button