Thiruvambady
റോഡ് പണിയിൽ കേടുപാടുകൾ സംഭവിച്ചു; തൊണ്ടിമ്മൽ അങ്കണവാടി ജനപ്രതിനിധികൾ സന്ദർശിച്ചു

തിരുവമ്പാടി: കൈതപൊയിൽ അഗസ്ത്യമുഴി റോഡുപണിമൂലം കേടുപാടുകൾ സംഭവിച്ച തൊണ്ടിമ്മൽ അങ്കണവാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ടും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. അബ്ദുറഹിമാനും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
റോഡുപണിയുടെ ഭാഗമായി മുൻവശത്ത് അങ്കണവാടിയിലേക്ക് പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയാണ്. പാറപൊട്ടിച്ചത്മൂലം മുൻവശത്തെയും പിറക് വശത്തേയും ഷീറ്റ് മേൽക്കൂര പൂർണ്ണമായും തകർന്നിട്ടുണ്ട്. നിലവിലെ സാഹചര്യം പൊതുമരാമത് അസിസ്റ്റൻറ് എഞ്ചിനീയറുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. അങ്കണവാടിയുടെ മുൻവശത്തെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്നും എ.ഇ.അറിയിച്ചു.







